നൂറുമേനിയില് കതിരൂരും ചുണ്ടങ്ങാപൊയിലും
February 18, 2016
പത്രതാളുകളിലൂടെ
February 18, 2016

സ്വാതന്ത്ര്യസമരത്തില്‍ ജ്വലിച്ചുയര്ന്നട നാട്

ബ്രീട്ടീഷ് ഭരണകാലം മുതല്‍ ഉത്തരകേരളത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമാണ് കരിരൂര്. ഒരുകാലത്ത് തലശ്ശേരിക്കും മൈസൂരി നുമിടയിലുള്ള ഏക സര്‍ക്കാര്‍ ഹൈസ്കൂളായിരുന്നു കതിരൂരിലേത്. ചരിത്രപരമായി ഏറെ പ്രത്യേകതയുള്ള ഈ വ്ദ്യാലയം സ്വാതന്ത്ര്യസമര കാലത്ത് നിര്‍ണ്ണായകമായ ഒട്ടേറെ സംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. 1922 ല്‍ മലമ്പാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളാണ് ഇന്നത്തെ കതിരൂര് ഗവ. ഹയര് സെക്കന്‍ററി സ്കൂള്. ക്വലം കതിരൂര് ഗ്രാമത്തിന്‍റെ തണല് മാത്രമായിരുന്നില്ല ഈ വിദ്യാലയം.

സാഹിത്യ ലോകത്തെ അറിയപ്പെടുന്ന പല വ്യക്തികളും പഠിച്ചിറങ്ങിയതും അധ്യാപനം നടത്തിയതുമായ വിദ്യാലയം എന്ന പ്രത്യേകതയും കതിരൂരിനുണ്ട്. കെ ത്രയങ്ങള് കെ പാനൂര്‍, കെ തായാട്ട്, കെ പൊന്ന്യം എന്നിവരുടെ വിദ്യാഭ്യാസം ഇവിടെയായിരുന്നു. മലയാളത്തിന്‍റെ പ്രിയകവി വി വി കെ ദീര്‍ഘകാലം ഇവിടെ അധ്യാപകനായിരുന്നു. വിശേഷണങ്ങള് പലതുണ്ടെങ്കിലും സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്‍റെ സ്മരണകളിരമ്പുന്ന ചരിത്രഭൂമിയാണ് കരിരൂര്‍ സ്കൂള്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നടുക്കിയ കതിരൂരിലെ ആദ്യത്തെ സംഘടിത പ്രതിഷേധം ഉയര്‍ന്നത് ഈ അക്ഷര മുറ്റത്താണ്. ബ്രിട്ടീഷ് കൊടിപ്പടയായ യൂനിയന്‍ജാക്ക് വലിച്ചു താഴ്ത്തി ദേശീയ പതാക ഉയര്‍ത്തിയ ധീരന്മാരുടെ പിന്‍മുറക്കാരാണ് ഈ വിദ്യാലയത്തിലുള്ളത്. എം പി ഗോവിന്ദന്‍നായരായിരുന്നു അന്ന് യൂനിയന്‍ജാക്ക് വലിച്ചു താഴ്ത്തിയത്. ടി കെ രാജു, ഒ ജി ബാലഗോപാല്, എംസിവി ഭട്ടതിരിപ്പാട് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു അത്.

ഭഗത് സിങ്ങിനെ തൂക്കിലേറ്റിയപ്പോഴും ക്വിറ്റിന്ത്യ സമരകാലത്തും ഇവിടെ പ്രതിഷേധത്തിന്‍റെ അലകളുയര്‍ന്നിട്ടുണ്ട്. ഗാന്ധിജിക്ക് ഇംഗ്ലീഷ് പത്രങ്ങള് വായിച്ചുകൊടുത്തിരുന്ന എം പി രാമചന്ദ്രനും ഈ സ്കൂളിലെ പൂര്‍വ്വ അധ്യാപകനാണ്. എത്രയോ പ്രതിഭാശാലികള് ഇതിനകം ഈ വിദ്യാലയത്തിന്‍റെ പടികടനിനുപോയി. സംസ്ഥാനത്തെ എണ്ണപ്പെട്ട 35 സ്കൂളുകളിലോന്നാണിന്ന് കതിരൂര് സ്കൂള്.

കതിരൂര് ഹയര്സെക്കന്‍ററി സ്കൂള് വളപ്പില് പ്രശസ്ത ചിത്രകാരന് കെ എം ശിവകൃഷ്ണന്‍ മാസ്റ്ററുടെ നേതൃത്വത്തില് പൂമ്പാറ്റകളെ തേടിയുള്ള അന്വേഷണവും തുടര്‍ന്ന് തയ്യാറാക്കിയ കതിരൂര് പൂമ്പാറ്റകളുടെ പറുദീസയെന്ന സിഡിയുമാണ് പഞ്ചായത്തില് ശുചിത്വ പദ്ധതിയെന്ന ആശയത്തിന് തന്നെ പ്രചോദനമായത്.

 

 

Comments are closed.

BeTheme WordPress Theme