Gallery
February 18, 2016
കരുത്ത് പകര്ന്ന് കുടുംബശ്രീ
February 18, 2016

സമ്പൂര്ണ നീന്തല്‍ ഗ്രാമം

പഞ്ചായത്തിന്‍റെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്‍ത്തൂവല്‍ ചാര്‍ത്തുന്ന പദ്ധതിയാണ് സമ്പൂര്‍ണ നീന്തല്‍ഗ്രാമ പദ്ധതി. ഗ്രാമപഞ്ചായ ത്തിലെ തോടുകളും പുഴകളും മാലിന്യമുക്തമാക്കി തണ്ണീര്‍ത്തടങ്ങളെ തെളിനീര്‍ത്തടങ്ങളാക്കി മാറ്റുകയായിരുന്നു ആദ്യലക്ഷ്യം. പഞ്ചായത്തിലെ മൂന്ന് കുളങ്ങളും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാമൂഹ്യപ്രവ ര്‍ത്തകരും ചേര്‍ന്ന് സുചീകരിച്ച് നീന്തല്‍ പരിശീലന കേന്ദ്രങ്ങളാക്കി മാറ്റി. മുഴുവന്‍ വാര്‍ഡുകളിലും 2011 മുതല്‍ നീന്തല് പരിശീലനം ആരംഭിച്ചു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 2000 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കും കിട്ടി. വിമുക്തഭടന്മാര്‍, അക്വാറ്റിക്ക് ക്ലമ്പ്, കുടുംബശ്രീ, സ്വയംസഹായസംഘം, പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകര് എന്നിവരുടെ സഹായത്തോ ടെയാണ് പരിശീലന പരിപാടി നടക്കുന്ത്. പഞ്ചായത്തിന്‍റെ നീന്തല്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് പരിശീലനം നേടിയ കുണ്ടുചിറയിലെ അന്‍ജിത്ത് കുണ്ടുചിറ അണക്കെട്ടില്‍ മുങ്ങിതാഴ്ന്ന 2 കുട്ടിക്കളെ രക്ഷിച്ച് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയത് കതിരൂരിന്‍റെ നീന്തല്‍ പരിശീലന പരിപാടിയുടെ നേട്ടമാണ്.

Comments are closed.

BeTheme WordPress Theme