കരുത്ത് പകര്ന്ന് കുടുംബശ്രീ
February 18, 2016
നൂറുമേനിയില് കതിരൂരും ചുണ്ടങ്ങാപൊയിലും
February 18, 2016

ശുചിത്വത്തിലൂടെ ആരോഗ്യം

കേരളത്തിന്‍റെ ആരോഗ്യം നാള്‍ക്കുനാള്‍ ശോഷിച്ചുകൊണ്ടിരിക്കുക യാണ്. പലവിധ പകര്‍ച്ചപനികള്‍ നാടെമ്പാടും പടര്‍ന്ന് പിടിക്കുമ്പോള് ശുചിത്വത്തിലൂടെ പ്രതിരോധനത്തിന്‍റെ കവചം തീര്‍ക്കുകയാണ് കതിരൂര്‍. ആരോഗ്യ മേഖലയില് പഞ്ചായത്ത് നടപ്പിത്തിയ ഇടപെടല് കതിരൂര്‍ ഗ്രമത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു. വൃത്തിയുള്ള ചുറ്റുപാടില്

രോഗാതുരമല്ലാത്ത, ആരോഗ്യമുള്ള തലമുറയെത്തന്നെ ലക്ഷ്യമാക്കി ഈ മാതൃകാ ഗ്രാമത്തില് സഫലമാകുന്നത് ശുചിത്വത്തിന്‍റെയും ബോധവല്ക്കരണത്തിലൂടെയുമാണ് സമൂഹത്തിന് കതിരൂര്‍ പഞ്ചായത്ത് തണലാകുന്നത്.

ആരോഗ്യമേഖലയില് മികച്ച പ്രവര്‍ത്തനങ്ങള് നടത്തി അവാര്‍ഡു കള് നേടിയിട്ടുള്ള കതിരൂര്‍ ഗ്രാമപഞ്ചായത്ത് നിരവധി നൂതന പദ്ധതികള് ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിയിട്ടുണ്ട്. ആരോഗ്യ ശുചിത്വം, കുടി വെള്ള ശുചിത്വം എന്നിവ ഉറപ്പു വരുത്തുന്നതിനായി ഇടതടവില്ലാതെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്  സംഘടിപ്പിക്കുന്നു. സംസ്ഥാനതലത്തല് ആരോഗ്യ കേരള പുരസ്കാരം 2013-14 വര്‍ഷത്തിലും 2014-15 വര്‍ഷത്തിലും കതിരൂരിനെ തേടിയെത്തിയത് ആരോഗ്യ മേഖലയില് പഞ്ചായത്ത് നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്.

ആയുര്‍വേദ ആശുപത്രിക്ക് സൌജന്യമായി ലഭിച്ച 27 സെന്‍റ്സ്ഥലത്ത് ഏറ്റവും മികച്ച സൌകര്യങ്ങളോടു കൂടി കെട്ടിടം പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ചു. പോലീസ് സ്റ്റേഷന് പുറകില് മുരിക്കോളി കുടുംബം സൌജന്യമായി നല്‍കിയ സ്തലത്ത് കോടിയേരി ബാലകൃഷ്ണന്‍ എം എല്‍ എ യുടെ വികസന ഫണ്ടില്‍ നിന്നും 50 ലക്ഷത്തോളംരൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. പൊന്ന്യം കുണ്ടുചിറയില് എ കെ ജി ക്ലമ്പ് സൌജന്യമായി നല്‍കിയ സ്ഥലത്ത് കോടിയേരി ബാലകൃഷ്ണന്‍ എം എല്‍ എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 14 ലക്ഷം രൂപ ചെലവഴിച്ചാണ് ഹോമിയോ ഡിസ്പന്‍സറി കെട്ടിടം നിര്‍മ്മിച്ചത്.

കൂടാതെ വര്‍ഷത്തില്‍ പത്ത് ലക്ഷം രൂപയുടെ മരുന്നുകള്  പ്രൊജക്ട് അനുസരിച്ച് പൊതുജനങ്ങള്‍ക്ക് സൌജന്യമായി നല്‍കിവരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രം എന്‍ ആര്‍ എച്ച് എം ഡിസ്പന്‍സറി, ആയുര്‍വേദ ഡിസ്പെന്‍സറി എന്നിവയിലൂടെയും വകുപ്പു തലത്തില്‍ അനുവദിച്ചുകിട്ടിയ ഔഷധങ്ങളും യഥേഷ്ടം നല്കിവരുന്നുണ്ട്. കതിരൂര്‍ പ്രാഥമിക കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. പെയിന്‍ ആന്‍റ് പാലിയോറ്റീവ് രംഗത്ത് പഞ്ചായത്തിന് ശ്രദ്ധേയമായ  പ്രവര്‍ത്തനങ്ങള്‍ നടത്താന് കഴിഞ്ഞു. കിടപ്പിലായ രോഗികളെ വീടുകളില്‍ ചെന്ന് ചികിത്സിക്കാനുള്ള സംവിധാനങ്ങളും ഉപകരണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മലബാര്‍ ക്യാന്‍സര്‍ സെന്‍ററില് നിന്നും പരിശീലനം നേടിയ നേഴ്സും ആശാവര്‍ക്കര്മാരും വാര്‍ഡിന്‍റെ ചാര്‍ജ്ജുള്ള ജൂനിയര്‍ ഹെല്‍ത്ത് വര്‍ക്കര് എന്നിവരടങ്ങിയ സംഘം കിടപ്പിലായ രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ച് പരിചരണം നല്‍കുന്നു. സംസ്ഥാനത്തെ മികച്ച ഹൌസിംഗ് സൊസൈറ്റിക്കുള്ള അവാര്‍ഡ് നേടിയ കതിരൂര്‍ കോ. ഓപ്പറേറ്റീവ് ഹൌസിങ്ങ് സൊസൈറ്റി സംഭാവന നല്‍കിയ പ്രത്യേക ആബുലന്‍സ് ഉപയോഗിച്ചാണ് ഗൃഹസന്ദര്‍ശം നടത്തുന്നത്. ഓഫീസിന് സമീപത്തായി എന്‍ ആര്‍ എച്ച് എം ഹോമിയോ ഡിസ്പന്‍സറിയിലും മികച്ച സേവനങ്ങള്‍ നല്‍കി വരുന്നു.

പുരിഷ സ്വയം സഹായ സംഘങ്ങള് കുടുംബശ്രീകള് സാംസ്കാരിക സ്ഥാപനങ്ങള്, സന്നദ്ധ സംഘടനകള് എന്നിവയുടെ നേതൃത്വത്തില്  നിരവധി മെഡിക്കല് ക്യാമ്പുകളും നിരന്തരമായ ബോധവത്കരണ ക്ലാസ്സും നടത്തി വരുന്നു. ക്യാമ്പുകളില് രോഗം നിര്‍ണ്ണയിക്കപ്പെടുന്നവര്‍ക്ക് മരുന്നുകളും മറ്റു സഹായങ്ങളും സൌജന്യമായി നല്‍കുന്നു.

സുസ്ഥിര ശുചിത്വത്തിന്‍റെ നല്ലപാഠം

ഇനിവരുന്നൊരു തലമുറക്കായി ഇവിടെ വാസം സാധ്യമോ എന്ന് ചോദിക്കുന്നവര്‍ക്ക് ഉത്തരം നല്‍കുകയാണ് കതിരൂര്‍. പ്രകൃതിയെ മാലിന്യമുക്തമാക്കി തണല് വൃക്ഷത്തിന്‍റെ ഹരിത മേലാപ്പൊരുക്കി ഗ്രാമത്തെ കരുതലോടെ കാക്കുകയാണ് ഈ നാട്. കതിരൂര്‍ പഞ്ചായത്ത് ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിവരുന്ന സുസ്ഥിര ശുചിത്വ പദ്ധതി ഇന്ന് സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. പഞ്ചായത്തിന്‍റെ ശുചിത്വ പ്രവര്‍ത്തനങ്ങള് അറിയാനും പഠിക്കാനുമായി വിദേശത്തുനിന്നുവരെ ആളുകള്  എത്തുമ്പോള് പഞ്ചായത്തിന്‍റെ ശുചിത്വ പദ്ധതിയുടെ മേന്മ എത്രത്തോളമുണ്ടെന്ന് പറയാതെ വയ്യ. ശുചിത്വ മേഖലയിലെ കതിരൂര്‍ മോഡല് ഇന്ന് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. പൊതു വികസനത്തോടൊപ്പം ശുചിത്വത്തിനും പഞ്ചായത്ത് ഊന്നല്‍ നല്‍കുന്നു.

പൊതുജനങ്ങലില്‍ അവബോധമുണ്ടാക്കുകയെന്നതായിരുന്നു സുസ്ഥിര ശുചിത്വ പദ്ധതിയുടെ ആദ്യഘട്ടം. ശുചിത്വത്തിന്‍റെ പ്രാധാന്യത്തെകുറി ച്ചുള്ള നിരന്തര ബോധവത്കരണ ക്ലാസിലൂടെ പൊതുജനങ്ങളും പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന് പഞ്ചായത്തിനൊപ്പം നിന്നു. കുടുംബശ്രീ പ്രവര്‍ത്തകരെ അണിനിരത്തി പഞ്ചായത്തിലെ പ്ലാസ്റ്റിക്കുകള് ശേഖരിച്ച് റീസൈക്ലിംഗ് ചെയ്ത് ഉപകാരപ്രദമാക്കുന്ന രീതിയാണ് പഞ്ചായത്തിനെ ശ്രദ്ധേയമാക്കിയത്. പഞ്ചായത്ത് മുന്‍കൈ എടുത്ത് ഇതിനായി അറുന്നൂറില്‍പരം ബോധലത്കരണ യോഗങ്ങള്‍ സംഘടിപ്പിച്ചു.

മുഴുവന്‍ പേരേയും പങ്കാളികളാക്കികൊണ്ട് കമ്മറ്റികള് രൂപീകരിച്ച തോടെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമായി. പഞ്ചായത്ത് തലത്തില് 51 പേരുള്ള കമ്മറ്റി, വാര്‍ഡ് തലത്തില് 13 പേരുള്ള കമ്മറ്റി, 50 വീടുകള‍്‍ക്ക് എവുപേരുള്ള കമ്മറ്റി എന്നീ നിലകളില് കമ്മറ്റികള്  രൂപീകരിച്ച് സുസ്ഥിര ശുചിത്വ പദ്ധതി പ്രകാരമുള്ള സമഗ്ര ആരോഗ്യ പരിപാലന പദ്ധതി ആരംഭിച്ചത്. പഞ്ചായത്തിലെ 57 അങ്കണവാടികളിലും 23 വിദ്യാലയങ്ങളിലും പ്രത്യേകമായി കമ്മറ്റികളുണ്ടാക്കി പ്രവര്ത്തനം വിപുലീകരിച്ചു. 18വാര്‍ഡുകളിലായി നൂറിലധികം ശുചിത്വ ബോക്സുകള് സ്ഥാപിച്ചു. കുടുംബശ്രീ, സ്വയം സഹായ സംഘം എന്നിവരുടെ മേല്‍നോട്ടത്തില് പ്രതിമാസം 400 കിലോ ഗ്രാം ശുചിയാക്കിയ പ്ലാസ്റ്റിക്ക് ക്യാരിബേഗുകള് ശേഖരിച്ച് റീസൈക്കിംഗ് ചെയ്തു വരുന്നുണ്ട്.

പഞ്ചായത്തിന്‍റെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 500 പേര്‍ക്ക് പൈപ്പ് കമ്പോസ്റ്റ് നല്‍കുന്നു. വായു മലിനീകരണമില്ലാത്ത പഞ്ചായത്ത് എന്ന സ്വപ്നം 2017ല് യാഥാര്‍ത്ഥമാക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍ ഫോറസ്ട്രിയുടെ സഹകരണത്തോടെ ഒരു ലക്ഷത്തോളം വൃക്ഷത്തൈകള് വെച്ചു പിടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. കിണര്‍ റീചാര്‍ജ്ജ് ചെയ്ത് ജലസമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്ന നല്ല ഉദ്ദേശവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. സ്കൂളുകള്, പൊതുസ്ഥാപനങ്ങള്, പൊതുവഴികള്, വീടുകള്, എന്നിവിടങ്ങളിലായി നാല്പതിനായിരം വൃക്ഷത്തകള് ഇതിനകം വെച്ചു പിടിപ്പിച്ചു.

 

 

ഹരിതഗൃഹം

പ്രകൃതിയെ ശുചിത്വമുള്ളതാക്കി മാറ്റുന്നതിനോടൊപ്പം നാളെയ്ക്കായി കരുതിവെക്കാനും കരിരൂര് പഞ്ചായത്ത് മറക്കുന്നില്ല. വ്യത്യസ്ത പദ്ധതിയിലൂടെ ജന മനസ്സുകളില് നല്ല ചിന്തകള് പകരാന് കഴിയുന്നതാണ് കരിരൂര് പഞ്ചായത്തിന്‍റെ ഓരോ പദ്ധതിയും. ഹരിതഗൃഹം പദ്ധതി അത്തരത്തില്‍ ഒന്നാണ്. പുതുതായി വീട് നിര്‍മ്മിച്ച് ഗ-ഹപ്രവേശം നടക്കുമ്പോള്‍ ഒരു ഫലവൃക്ഷത്തെ നടുകയെന്നത് കരിരൂരിലെ ജനങ്ങള് മനസ്സിലേറ്റിയ പദ്ധതിയാണ്. വരും തലമുറയ്ക്കായി കരുതി വെച്ചു ഞാനൊരു തോന്മാവും തണല്‍ ഒരുക്കാന് ഒരു തേന്‍വരിക്കയും എന്ന സന്ദേശം ജനമനസ്സുകളില് വേഗത്തില് ഇടം പിടിച്ചു. പുതിയ വീടിന് പഞ്ചായത്തില് നിന്നും നമ്പര് ലഭിക്കുമ്പോള് ഫലവൃക്ഷത്തൈ നട്ടു എന്ന് അധികൃതര് ഉറപ്പാക്കുന്നുണ്ട്.  കരിരൂരിന്‍റെ ഹരിതഗൃഹം പദ്ധതിയുടെ മാതൃക സംസ്ഥാനത്തെ പല പഞ്ചായത്തുകളും ഇന്ന് പകര്‍ത്തുകയാണ്.

Comments are closed.

BeTheme WordPress Theme