പത്രതാളുകളിലൂടെ
February 18, 2016

മലമ്പാറിലെ ആദ്യ ഗ്യാസ് ശ്മശാനം

അതിവേഗം നഗരവത്കൃതമാകുന്ന സ്ഥലങ്ങളിലെല്ലാം മരണാന്തര മുള്ള ശവസംസ്കാരം ഇന്ന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മൂന്നും നാലും സെന്‍റ് പുരയിടത്തില്‍ തന്നെ ശവസംസ്കാരം നടത്തുമ്പോള്‍ അടുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെകുറിച്ച് ആരും ചിന്തിക്കാറില്ല. കാലഘട്ടത്തിന്‍റെ മാറ്റത്തിനനുസരിച്ച് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനങ്ങളുടെ ആരോഗ്യപരമായ നിലനില്‍പിനെ സംരക്ഷിക്കേണ്ടത് ഏതൊരു ഭരണ സംവിധാനത്തിന്‍റെയും പ്രാഥമിക ചുമതലയാണ്. ആ ഒരു ദൌത്യം ഏറ്റെടുത്താണ് കതിരൂര്‍ ആദ്യത്തെ ഗ്യാസ് സ്മശാനത്തിന് കുണ്ടുചിറയില്‍ സംവിധാനം ഒരുക്കിയത്. 12 ച.കി.മി വിസ്തൃതിക്കുള്ളില് 8000ത്തോളം വീടുകളും 34000 ജനസംഖ്യയുമുള്ള കതിരൂര് പഞ്ചായത്തില് മൂന്ന് സെന്‍റിലും നാല് സെന്‍റിലും വീട് വെച്ച് താമസിക്കുന്ന അണുകുടുംബങ്ങള് ഏറെയാണ്. പുരയിടങ്ങലില് തന്നെ ശവസംസ്കാരം നടത്തുമ്പോള് കുടിവെള്ള ശുചിത്വത്തെ ഏറെ ബാധിക്കുന്നു വെന്ന് പഠനങ്ങളില് കണ്ടെത്തിയിരുന്നു. ഇതില് നിന്നാണ് സാധാരണ കണ്ടുവരുന്ന പൊതു ശ്മാശാനങ്ങലില് നിന്നും വിത്യസ്തമായും ശുചിത്വത്തിന് പ്രാധാന്യം നല്‍കിയുള്ള ഒരു ശ്മശാനം എന്ന ആശയം കതിരൂര്‍ പഞ്ചായത്ത് മുന്നോട്ട് വെച്ചത്. കുണ്ടുചിറ വ്യവസായ എസ്റ്റേറ്റിന് സമീപം പഞ്ചായത്തിന്‍റെ കൈവശ മുള്ള 54 സെന്‍റ് സ്ഥലത്താണ് അങ്ങനെ മലമ്പാറിലെ ആദ്യ ഗ്യാസ് ശ്മശാനം യാതാര്‍ത്ഥ്യമായത്. പൊതു ശ്മശാന അന്തരീക്ഷത്തില് നിന്ന് വിത്യസ്തമായാണ് ശ്മശാനവും പരിസരവും നിര്‍മ്മിച്ിരിക്കുന്നത്. കിണര്‍, പൂന്തോട്ടം, സിലിണ്ടറും എന്നിവ ഉള്‍പ്പെടെ പൂര്‍ണ്ണമായും മലിനീകരണ വിമുക്ത ശ്മശാനം ജലനിധിയുടെ ശുചിത്വ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 52ലക്ഷം രൂപ ചെലവഴിച്ചാണ് സാക്ഷാത്കരിച്ചത്.

യാതൊരു പാരിസ്യതിതിക പ്രശ്നങ്ങളും ഉണ്ടാക്കാത്ത രീതിയില്‍ തചികച്ചും ശാസ്ത്രീയമായാണ് ഗ്യാസ് ശ്മശാനം നിര്‍മ്മിച്ചിരിക്കുന്നത്. മൃതദ്ഹം കത്തുമ്പോള്‍ ഉണ്ടാവുന്ന പുക വാട്ടര്‍ ട്രീറ്റ്മെന്‍റ് നടത്തി 30 മീറ്റര്‍ ഉയരമുള്ള പുകകുഴല്‍ വഴിയാണ് കടത്തിവിടുക. ഒരു ശരീരം കത്തിത്തീരാന്‍ ഏകദേശം 10മുതല് 12 കിലോഗ്രം വരെ ഗ്യാസ് ചെലവാകുന്നു. ഏകദേശം 1മണിക്കൂര് സമയം എടുക്കും 8 ഗ്യാസ് കുറ്റികളില് നിന്നു ഒരേ സമയം ഒരേ അളവില് ഗ്യാസ് കടത്തിവിടും 8 കുറ്റി ഗ്യാസ് കൊണ്ട് 13 മൃതദേഹം ദഹിപ്പിക്കാനാകും. മൃതദേഹത്തില് കര്‍പ്പൂരം കത്തിച്ച് വെച്ച് പര്‍ണസിന്‍റെ വാതിലടച്ചാല് മാത്രമെ തീ പടരുകയുള്ളൂ. ശവസംസ്കാരം ചടങ്ങില് പങ്കെടുക്കുന്നവര്ക്ക് ഇരിക്കാനും കര്മ്മങ്ങള് ചെയ്യുന്നവര്ക്ക് കുളിക്കാനും വസ്ത്രം മാറാനുമുള്ള സൌകര്യമുണ്ട്. കെട്ടിടത്തില് നിന്ന് അല്പം മാറി കിണറും പണിതു. പ്രദേശത്തെ വെള്ളവും മറ്റും മാലിന്യമാക്കുന്നത് ഒഴിവാക്കാനും ഗ്യാസ് ശ്മശാനം വഴി സാധിക്കും. കുണ്ടുചിറയുടെ കരയ്ക്ക് സമീപമായതിനാല് പുഴയില് നിന്ന് കുളിച്ചശേഷം കര്‍മ്മം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി സൌകര്യം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. ശ്മശാനത്തിന്‍റെ നടത്തിപ്പിന് പഞ്ചായത്ത് അനുശാസിക്കുന്ന നിയമപ്രകാരം കരാറ്‍ അടിസ്ഥാനത്തില് ടെണ്ടര്‍ വിളിച്ച് നല്‍കും. പഞ്ചായത്ത് അംഗത്തിന്‍റെയോ ബന്ധപ്പെട്ട അധികാരിയുടെയോ സാക്ഷിപത്രവും 2500/- രൂപയുമാണ് മൃതദേഹം ദഹിപ്പിക്കുന്നതിനായി ശ്മശാന ഓഫീസില്‍ എത്തിക്കേണ്ടത്.

Comments are closed.

BeTheme WordPress Theme