കളരി
February 17, 2016

വികസന തിളക്കം

കതിരൂരിന്‍റെ വികസന തിളക്കം

എന്നും പുതുമകളെ പ്രണയിച്ച നാടാണ് കതിരൂര്‍. സാമ്രാജ്യവിരുദ്ധ പോരാട്ടത്തിലും സാഹിത്യത്തിലും ചിത്രമെഴുത്തിലും ആയോധനകലയിലും അടയാളപ്പെടുത്തിയ ദേശം. കതിരൂര്‍ ഗുരിക്കളുടെ കളരിപാരമ്പ്ര്യം ഇന്നും നാട് കെടാതെ കാക്കുന്നു. സാംസ്കാരികവും രാഷ്ട്രീയവുമായ സമ്പന്നമായ ഈ പൈതൃകത്തില് ചവിട്ടി നിന്നാണ് കതിരൂര്‍ വികസനത്തിലും പുതുമകള് വിരിയിക്കുന്നത്. ദീര്‍ഘവീക്ഷണത്തോടെ ഭാവനാപൂര്‍ണമായ പദ്ധതികള് ആവിഷ്കരിക്കപ്പെട്ടാല് ഒരു നാട് എങ്ങനെ നേട്ടത്തിന്‍റെ നെറുകയിലെത്തുമെന്ന് കാട്ടിത്തരികയാണ് കതിരൂര്‍

കെ വി പവിത്രന്‍ പ്രസിഡന്‍റായ പഞ്ചായത്ത് ഭരണസമിതി(2010-15) യുടെ നേതൃത്വത്തില് ജനകീയപിന്തുണയോടെ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളാണ് കതിരൂരിനെ സംസ്ഥാനത്തെ മികച്ച പഞ്ചായത്തുകളി ലൊന്നാക്കിമാറ്റിയത്. സുസ്ഥിരശുചിത്വപദ്ധതി, ഹരിതഗൃഹം, ജലനിധി തുടങ്ങി പഞ്ചായത്തില് നടപ്പാക്കിയ വികസനപദ്ധതികളെല്ലാം ഒന്നിനോന്ന് വ്യത്യസ്തമായിരുന്നു. നീന്തല് പരിശീലനത്തിനായി ജലസ്രോതസ്സുകള് ശുചീകരിക്കല്, പകര്‍ച്ചവ്യാധികള് തടയാന്‍ പരിസരശുചിത്വം ഉറപ്പുവരുത്തല് തുടങ്ങി പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികളെല്ലാം ജനങ്ങളുടെ വലിയതോതിലുള്ള പിന്തുണയും സഹായവും ഉണ്ടായി.

കതിരൂരിന്‍റെ സുസ്ഥിരശുചിത്വപദ്ധതിയെക്കുറിച്ച് പഠിക്കാന് എത്രയോ പേര്‍ ഈ ഗ്രമത്തിലെത്തിയിട്ടുണ്ട്. സ്വച്ഛ്ഭാരത് പദ്ധതിയെ ക്കുറിച്ച് രാജ്യം ചിന്തിക്കുന്നതിന് എത്രയോ മുമ്പ് ശുചിത്വത്തിന്‍റെ നല്ല പാഠങ്ങളിലേക്ക് ജനങ്ങളെ കൈപിടിച്ചുയര്‍ത്തിയ ദീര്‍ഘവീക്ഷണത്തെ എത്ര അഭിനന്ദിച്ചാലും മതിവരാതതാണ്. രാഷ്ട്രീയഭേദമില്ലാതെ കതിരൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ വികസമ-ക്ഷേമ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. വികേന്ദ്രീകരണ ആസൂത്രണ ത്തിന്‍റെയും ജനകീയ ആസൂത്രണത്തിന്‍റെയും അര്‍ഥപൂര്‍ണമായ ആവിഷ്കാരമാണ് കതിരൂര്‍.

ജനങ്ങലുടെ വര്‍ദ്ധിച്ച പിന്തുണയും സഹായവും പഞ്ചായത്തിന്‍റെ ഓരോ പദ്ധതിക്കും ലഭിക്കുന്നത്. സാമൂഹ്യമായി പിന്നോക്കം നില്‍ക്കു

ന്നവരെ ഉയര്‍ത്തികൊണ്ടുവരികയെന്ന അടിസ്ഥാനകാഴ്ചപ്പാടില്‍ നിന്നാണ് ഓരോ പദ്ധതികളും ആവിഷ്കരിക്കുന്നതും നടപ്പാക്കുന്നതും. എല്ലാവര്ക്കും കുടിവെള്ളമെത്തിക്കാനും സുസ്ഥിരശുചിത്വപദ്ധതി ലക്ഷ്യത്തിലെത്തിക്കാന് സാധിച്ചതും പഞ്ചായത്തിന്‍റെ നേട്ടങ്ങളില് എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നതാണ്. കുടിവെള്ളത്തിനായി ദുരിതമ നുഭവിച്ച നൂറുകണക്കിന് കുടുംബങ്ങളെ പ്രയാസം പരിഹരിക്കാന്‍ പഞ്ചായത്തിനു സാധിച്ചു. സാന്ത്വന പരിചരണം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലും വ്യത്യസ്തവും നൂതനവുമായ ആശയങ്ങള് നടപ്പാക്കി. മലമ്പാറിലെ ആദ്യ ഗ്യാസ് ശ്മശാനവും കതിരൂര്‍ പഞ്ചായത്തില് തന്നെ ഉദ്ഘാടനം ചെയ്യപ്പെട്ടു.

പരിസ്ഥിതി സൌഹൃദമായ വികസനകാഴ്ചപ്പാടാണ് പഞ്ചായത്തിന്‍റെ ഓരോ പദ്ധതിയിലും ദര്‍ശിക്കാനാവുക. ഹരിതഗൃഹം പോലൊരു ആശയം സാധാരണ ഒരു പഞ്ചായത്ത് ഭരണ സമിതിയുടെ ചിന്തയില്‍ നിന്ന് രൂപപ്പെടുമ്പോഴുള്ള മഹത്വം എത്രയോ വലുതാണ്. ഒരു രൂപ ചെലവില്ലാതെ വേറിട്ടൊരു പദ്ധതി ഇതിലൂടെ നടപ്പാക്കുന്നു. എല്ലാ വീട്ടുമുറ്റങ്ങലിലും നാട്ടുമാവിന്‍റെ നന്മയും കൊന്നപ്പൂവിന്‍റെ സുഗന്ധവും പരക്കുന്നു. വികസനത്തിന്‍റെ പുതിയൊരു സംസ്കാരമാണ് കതിരൂര്‍ നാടിനു മുന്നില്‍ അവതരിപ്പിക്കുന്നത്.

Comments are closed.

BeTheme WordPress Theme