ശുചിത്വത്തിലൂടെ ആരോഗ്യം
February 18, 2016
സ്വാതന്ത്ര്യസമരത്തില്‍ ജ്വലിച്ചുയര്ന്നട നാട്
February 18, 2016

നൂറുമേനിയില് കതിരൂരും ചുണ്ടങ്ങാപൊയിലും

കരിരൂര് പഞ്ചായത്ത് വിദ്യാഭ്യാസ രംഗത്ത് നടത്തിയ ഇടപെട ലിലൂടെ നേട്ടങ്ങളുടെ നെറുകയിലെത്തിയ പഞ്ചായത്തിലെ രണ്ട് സ്കൂളുകളാണ് ഗവ. ജിവിഎച്ച്എസ് കതിരൂരും, ജിഎച്ച്എസ് ചുണ്ടങ്ങാപൊയിലും. ഉയര്‍ന്ന പഠനനിലവാരവും പഠ്യാതര വിഷയങ്ങളില് വിദ്യാര്‍ത്ഥികള് കൈവരിച്ച നേട്ടവും കൊണ്ട് ഇതിനകം ഖ്യാതിനേടി കഴിഞ്ഞു രണ്ട് സ്കൂളുകളും. യു പി, ഹൈസ്കൂള്, വോക്കേഷണല് ഹയര്‍ സെക്കന്‍ററി, ഹയര്‍ സെക്കന്‍ററി വിഭാഗങ്ങളിലായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും നൂറോളം അധ്യാപകരുമടങ്ങുന്ന കതിരൂര് വോക്കേഷണല് ഹയര്‍ സെക്കന്‍ററി സ്കൂള്‍ അവാര്‍ഡുകളുടെ തിളക്കത്തിലാണ്. മികവിന്െ അംഗീകാരമായി അവാര്‍ഡുകളുടെ ഒരു പട്ടികതന്നെ സ്കളിന് സ്വന്തമായിട്ടുണ്ട്.

ജില്ലയിലെ മികച്ച ശാസ്ത്ര വിദ്യാലയത്തിനുള്ള ഗലീലിയോ അവാര്‍ഡ്(2010), മാലിന്യമുക്ത കേരളം 2010, ജില്ലാ ശുചിത്വ മിഷന്‍ അവാര്‍ഡ്, ശുചിത്വ വിദ്യാലയം അവാര്‍ഡ് 2010, ജില്ലയിലെ ഏറ്റവും നല്ല ശുചിത്വ വിദ്യാലയത്തിന് ജില്ലാ പഞ്ചായത്ത് നല്‍കുന്ന അവാര്‍ഡ്, ഹിത വിദ്യാലയം അവാര്‍ഡ്(2010), ലുലു ദേശാഭിമാനി അവാ‍ര്‍ഡ്, നാളേക്കിത്തിരി ഊര്‍ജ്ജം(2012), മികച്ച ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കെ എസ് ഇ ബി നല്കിയ ബഹുമതി, മികച്ച പി ടി എ സംസ്ഥാനതലത്തലി് മൂന്നാം സ്ഥാനം(2014), ഹരിത വിദ്യാലയം അവാര്‍ഡ്(2015) ഇവയ്ക്ക് പുറമെ നിദ്യാഭ്യാസ വകുപ്പും ഐടി അറ്റ് സ്കൂളും സംയുക്തമായി സംസ്ഥാന തലത്തില് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലെ ഫൈനല് വരെ എത്താനും സാഘിച്ചു. തലശ്ശേരി വിദ്യാഭ്യാസജില്ലയില് ക്രള ഹിന്ദി പ്രചാരണ സഭ സുഗമ പിന്ദി പരീക്ഷയില് കൂടുതല് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിന് 2010ല്‍ മൂന്നാം സ്ഥാനവും 2011ല്‍ രണ്ടാം സ്ഥാനവും ലഭിച്ചു.

വിദ്യാര്‍ത്ഥികളിലെ കായിക പ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയമായി പരിശീലനം നല്കുന്ന സമഗ്ര കായിക പരിശാലന പരിപാടി ടാലന്‍റ്ഹണ്ട് നാടിനും രാജ്യത്തിനും അഭിമാനമാകുന്ന കായിക താരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. പ്രദേശത്തെ മുഴുവന്‍ കായിക താരങ്ങളും കായിക അധ്യാപകരും വിമുക്ത ഭടന്മാരും അടങ്ങിയ 15 അംഗ പരിശീലന ടീമാണ് ടാലന്‍റ്ഹണ്ടിനെ വിജയകരമായി മുന്നോട്ട് കൊണ്ടുപൊകുന്നത്. ഒപ്പം വിദ്യാര്‍ത്ഥികള്ക്കാവശ്യമായ പോഷകാഹാരങ്ങളും പരിപാടിയില് സൌജന്യമായി നല്‍കുന്നു.

വിഎച്ച്എസ്ഇ അഗ്രികള്ച്ചറല് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍  സ്കൂളില് ഒരി ജൈവ പച്ചക്കറിത്തോട്ടവും പരിപാലിച്ച് പോരുന്നുണ്ട്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയില് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സ്കൂളില് നടക്കുന്നുണ്ട്. ഇതിനായി ഹോപ് (ഹ്യൂമണ്‍ ഓപ്പറേഷന്‍ ഫോര്‍ പീപ്പിള്സ് എഡുക്കേഷന്) എന്ന ചുരുക്കപ്പേരില് കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരുന്നു. എന് എസ് എസിന്‍റെ നേതൃത്വത്തില് കാരുണ്യ സ്പര്‍ശം എന്ന പേരില് ആഴ്ചയില് ഒരു രൂപ വീതം വിദ്യാര്‍ത്ഥികളില് നിന്നു് ശേഖരിച്ച് നിരാലംബരും നിര്‍ദനരുമായ ആളുകള്‍ക്ക് കൈമാറുന്നു. പഠനത്തില് പിന്നോക്കം നില്കുന്ന വിദ്യാര്‍ത്ഥികളെ മുഖ്യധാരയില് എത്തിക്കുന്നതിനായി ആരംഭിച്ച ജ്യോതിര്‍ഗമയ ജില്ലാതലത്തില് തന്നെ പ്രശംസ പിടിച്ചുപറ്റിയതാണ്. കളരിയും ഒപ്പം കരാട്ടെയും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന പദ്ധതിയുമുണ്ട്.

തുടര്‍ച്ചയായി എട്ടാം തവണയും എസ്എസ്എല്‍സി പരൂക്ഷയില് നൂറുമേനി വിജയം കൊയ്ത് ചുണ്ടങ്ങാപൊയില് ഗവ. ഹയര് സെക്കന്‍ററി സ്കൂളും കതിരൂരിന്‍റെ സ്വന്തമാണ്. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കലാകായിക ശാസ്ത്രമേളകളിലും വിദ്യാലയം മികവ് തെളിയിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലത്തിന്‍റെ അഭാവത്തിലും എല്ലാവര്‍ഷവും കായികമേളയില്  സോണല് ഗെയിംസ് മല്‍സരങ്ങളില് സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലയ്ക്ക് വേണ്ടി മത്സരിക്കുന്നു. നേച്ചര് ക്ലമ്പിന്‍റെ ആഭിമുഖ്യത്തില് എല്ലാ വര്ഷവും പഠനയാത്രയും ക്യാമ്പുകളും സംഘടിപ്പിച്ചും വിദ്യാര്‍ത്ഥികളുടെ മാനസികവളര്‍ച്ചയ്ക്ക് വഴിയൊരു ക്കുന്നു. വിവിധ ക്ലമ്പുകളുടെ പ്രവര്‍ത്തനങ്ങള്, അസാപ് തൊഴില്‍ പരിശീലനം തുടങ്ങിയവയും നടന്നു വരുന്നു.  അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ കൈകോര്‍ത്തപ്പോഴാണ് പഠനത്തില് അനുകരണീയ മാതൃക തീര്‍ക്കാന് ചുണ്ടങ്ങാപ്പൊയിലിന് സാധിച്ചത്.

Comments are closed.

BeTheme WordPress Theme