മലമ്പാറിലെ ആദ്യ ഗ്യാസ് ശ്മശാനം
February 17, 2016
സേവനത്തിലും ഗുണമേന്മ മുദ്ര
February 17, 2016

ദാഹമകറ്റാന്‍ ജലനിധി

വേനല് കാലത്ത് രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമം കതിരൂരിന്‍റെയും തലവേദനയായിരുന്നു. ജലക്ഷാമത്തിന്‍റെ ദുരിതകാലത്തോടെ കതിരൂര്‍ ഗ്രാമം വിടപറയുകയാണ്. ശുദ്ധജലം എല്ലായിപ്പോഴും പഞ്ചായത്തിലെ മുഴുവന് പ്രദേശങ്ങളിലും ലഭ്യമാക്കുക എന്ന കതിരൂര്‍ പഞ്ചായത്തിന്‍റെ ലക്ഷ്യസാക്ഷാത്കാരത്തിന് ഇനി അധികദൂരമില്ല. ഈ സംസ്ഥാന സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകളില് നടപ്പിലാക്കിവരുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയായ ജലനിധിയിലൂടെയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്.

2013 മെയ്യില് ആരംഭിച്ച ജലനിധിയുടെ രണ്ടാംഘട്ട പദ്ധതിയിലൂടെ കുണ്ടുചിറ കുടിവെള്ള പദ്ധതിയുടെ നവീകരണവും പുല്ല്യോട് ലക്ഷംവീട് കുടിവെള്ള പദ്ധതിയുടെ നവീകരണവുമാണ് നടന്നത്. ഇതോടെ കുണ്ടുചിറയില് 110 കുടുംബങ്ങളും പുല്ല്യോട് ലക്ഷംവീടില് 58 കുടുംബങ്ങളും കുടിവെള്ള ക്ഷാമത്തില് നിന്നും മോചിതരായി. പഞ്ചായത്തില് തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായ മറ്റൊരു പ്രദേശമായിരുന്നു പെറാംകുന്ന് പ്രദേശം. പെറാംകുന്ന് കുടിവെളള പദ്ധതി വന്നതോടുകൂടി 121 കുടുംബങ്ങലിലായി 600 ഗുണഭോക്താക്കളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി.

മൂന്നാം മൈലില് പടിക്കലേറ്റി കുടിവെള്ള പദ്ധതി 25ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. 101 കുടുംബങ്ങള് ഗുണഭോക്താക്കളായി. പുല്യോട് കാവിന്‍റെ പരിസര പ്രദേശങ്ങളില് കുടിവെള്ള ക്ഷാമം നേരിടുന്നതിന് പരിഹാരമായി വണ്ണാത്തിക്കുളം കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്. 7441000 രൂപ ചെലവഴിച്ച് നടത്തുന്ന പ്രവൃത്തി അടുത്തമാസം തന്നെ പൂര്‍ത്തിയാകും. 294 കുടുംബങ്ങളുടെ അടിസ്ഥാന ആവിശ്യം ഇതോടെ പരിഹിക്കപ്പെടും.

വയലില് പീടികയില് 218 കുടുംബങ്ങള്ക്ക് ആശ്വാസമാകുന്ന കുടിവെള്ള പദ്ധതി ഒക്ടോബറ് അവസാന വാരത്തോടെ കമ്മീഷന് ചെയ്യാനാകും. 7052000 രൂപയുടെതാണ് പദ്ധതി. ചാടാലപുഴ കുടിവെള്ള പദ്ധതിയാണ് മറ്റൊരു പ്രധാനപ്പെട്ട പദ്ധതി. 542 കുടുംബങ്ങള്‍ക്ക് ആശ്വാ സമാകുന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. 26900000 രൂപയുടെതാണ് പദ്ധതി. നാല് സോണായിട്ടാണ് പൈപ്പിടല് പ്രവൃത്തി നടക്കുന്നത്. രണ്ട് സോണ്‍ ഇതിനകം പൂര്‍ത്തിയായി.

ജലനിധിയില് ഉള്‍പ്പെടുത്തി തന്നെ ഭൂഗര്‍ഭജലം പരിപോഷണ ത്തിനായി പഞ്ചായത്തിന്‍റെ ജലസ്മൃതിയുള്ള ഭാഗങ്ങളിലെല്ലാം തടയണകള് നിര്മ്മിച്ചു കഴുഞ്ഞു. സംഭരിച്ചു വെക്കുന്ന വെള്ളമോ മഴവെള്ളമോ ഇനി ഒലിച്ചു പോവില്ല. ഗ്രാമത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലായി 4 തടയിണകളാണ് പൂര്‍ത്തിയായാത്. കുണ്ടുചിറ, ചെക്ക്ഡാം, പറാംകുന്ന്, വണ്ണാത്തിക്കുളം, പടിക്കലേറ്റി എന്നിവിടങ്ങളിലായി 24ലക്ഷം രൂപ ചെലവഴിച്ചാണ് തടയിണകള് നിര്‍മ്മിച്ചുള്ള ജലസംരക്ഷണ പ്രവൃത്തി.

Comments are closed.

BeTheme WordPress Theme