സമ്പൂര്ണ നീന്തല്‍ ഗ്രാമം
February 18, 2016
ശുചിത്വത്തിലൂടെ ആരോഗ്യം
February 18, 2016

കരുത്ത് പകര്ന്ന് കുടുംബശ്രീ

സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനത്തിനായും രൂപം കൊണ്ട കുടുംബശ്രീ പ്രസ്ഥാനം കതിരൂര്‍ പഞ്ചായത്തില്‍ സജീവസാന്നിദ്ധ്യ മാണ്. പഞ്ചായത്ത് നടപ്പിലാക്കുന്ന എല്ലാ പദ്ധതി പ്രവര്‍ത്തനങ്ങളിലും ദാരിദ്ര്യ നിര്‍മ്മാജ്ജന പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ കരുത്തായി എന്നുമുണ്ട്. ആദ്യഘട്ടത്തില്‍ 27 കുടുംബശ്രീ യൂണിറ്റുകളായിരുന്നത് ഇന്ന് ഇരുന്നോറോളം യൂണിറ്റുകളായി വളര്‍ന്നു.

കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് സംരഭങ്ങളും വ്യക്തിഗത സംരംഭങ്ങളും ഇന്ന് വിജയ കുതിപ്പിലാണ്. ഉത്സവവേളകളില് കുടുംബശ്രീയുടെ വിപണന ചന്തകള് സംഘടിപ്പിച്ച് സാമ്പത്തികമായും കരുത്താര്‍ജ്ജിക്കുകയാണ് കുടുംബശ്രീകള്. കുടുംബശ്രീയുടെ നിയന്ത്രണ ത്തില് മുപ്പതിലഘധികം ബാലസഭകളും ഗ്രാമത്തില് പ്രവര്‍ത്തിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടി പെണ്‍പെരുമ ഏറെ ശ്രദ്ധേയമായിരുന്നു. ഇതോടനുബന്ധിച്ച് വനിതക ള്‍ക്കുള്ള കളരി പരിശീലനത്തിനും കരാട്ടെ പരിശീലനത്തിനും തുടക്കം കുറിച്ചു.

സ്വതന്ത്ര സമര ചരിത്രത്തിലെ പെണ്‍മുന്നേറ്റങ്ങള്‍ എന്നുള്ള ഒരു ചരിത്രപ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. സിഡിഎസിന്‍റെ നേതൃത്വത്തിലുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ ശിങ്കാരിമേളം അരങ്ങേറ്റവും ഇതോടനുബന്ധിച്ച് നടന്നു. ഗ്രാമീണ ജനതയ്ക്ക്  തൊഴില് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഭൂരിഭാഗം കുടുംബശ്രീ അംഗങ്ങള്‍ക്കും തൊഴില്‍ കൊടുക്കാനായിട്ടുണ്ട്.

പഞ്ചായത്തില് കാര്‍ഷിക മേഖലയിലും സ്ത്രീ സാന്നിദ്ധ്യമറിയി ക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില് ജെ എല്‍ ജി ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തിച്ചു വരുന്നു. ഇതിന്‍റെ ഭാഗമായി കാര്‍ഷിക മേഖലയില് പഞ്ചായത്തിനെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുത്ത് നടപ്പിലാക്കുന്നു. ഇതിനു പുറമെ തരിശായി കിടക്കുന്ന കൃഷിയോഗ്യ ഭൂമികളില്‍ കൃഷിയിറക്കിയും കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നു. മാസചന്തകളില് ജെഎല്‍ജി ഗ്രൂപ്പുകളുടെ ജൈവ കാര്‍ഷിക വിഭവങ്ങള്‍ വിറ്റഴിച്ചു വരുന്നു. പഞ്ചായത്തിന്‍റെ സുസ്ഥിര ശുചിത്വ പദ്ധതിയിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കാളികളാണ്. കുടും ബശ്രീ അംഗങ്ങളായ ആറ് സുസ്ഥിര ശുചിത്വ വളണ്ടിയര്‍മാര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും പ്ലാസ്റ്റിക്ക് ശേഖരിച്ച് റീസൈക്ലിംഗ് കേന്ദ്രങ്ങളില്‍ എത്തിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തന ങ്ങളില് ഏര്‍പ്പെട്ടിരിക്കുന്നു.

Comments are closed.

BeTheme WordPress Theme